
കഴിഞ്ഞ ഒരു വർഷമായി പി.എഫ് പെൻഷൻ എല്ലാ മാസവും 25, 26, 27 തിയതികളിലാണ് കിട്ടിക്കൊണ്ടിരുന്നത്. ഈ മാസം ഇതുവരെ പെൻഷൻ കിട്ടാത്തതിനാൽ പെൻഷൻകാർ കൊച്ചി ഓഫീസിലേക്ക് വിളിക്കുന്നുണ്ടെങ്കിലും എല്ലാ ഫോൺ നമ്പറും പ്രവർത്തന രഹിതമാണ്. അതേസമയം, മറ്റ് ബ്രാഞ്ചുകളിലെ ഫോണിൽ വിളിച്ചപ്പോൾ പുതിയ സോഫ്റ്റ്വെയർ വന്നതിനാൽ പെൻഷൻ വൈകുമെന്ന മറുപടിയാണ് ലഭിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും പി.എഫ് സൈറ്റ് മുഴുവനായി പ്രവർത്തിച്ചു തുടങ്ങിയിട്ടുമില്ല.
ബി.പി.തോമസ് കുട്ടി,
കളമശ്ശേരി, എറണാകുളം
ഉദ്യോഗസ്ഥരിൽ ഒതുക്കരുത്
പി.എസ്.സി. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച എസ്.ഐ.ടി അന്വേഷണം ഉദ്യോഗാർത്ഥികളോട് നീതി പുലർത്തുന്ന രീതിയിൽ സമഗ്രമാകണം. നിഷ്പക്ഷമായും സുതാര്യമായും പരീക്ഷകൾ നടത്തി മൂല്യനിർണയം ചെയ്ത് റാങ്ക് ലിസ്റ്റ് ഉണ്ടാക്കി നിയമന ശുപാർശ നൽകേണ്ട ഭരണഘടനാ സ്ഥാപനമാണ് പബ്ലിക് സർവ്വീസ് കമ്മിഷൻ. 21 അംഗ സംവിധാനമുള്ളപ്പോൾ ഉദ്യോഗസ്ഥരിൽ മാത്രം അന്വേഷണം ഒതുക്കരുത്.
ടി.വി. ബാലഗോപാലൻ നായർ,
കണ്ണൂർ.
'പാറ്റ'കൾക്ക് ബിഗ് സല്യൂട്ട്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളത്തെ തൂക്കി! ഇപ്പോഴിതാ ജെൻസി സമരത്തിലൂടെ പാറ്റകൾ ഇന്ത്യയെ തൂക്കിയിരിക്കുന്നു. ന്യായമായ ആവശ്യങ്ങൾ എല്ലാം നേടിയെടുത്ത 'പാറ്റ പാർട്ടി'ക്ക് ഒരു ബിഗ് സല്യൂട്ട്!. എന്നാൽ ജെൻസി തലമുറയോട് ഒരപേക്ഷ കൂടിയുണ്ട്. ജീവിതത്തിൽ, പരീക്ഷകളിൽ പരാജയം സംഭവിക്കുമ്പോൾ ആത്മഹത്യ ചെയ്യാതിരിക്കുക. പരാജയങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ പഠിക്കണം.
-എ.വി.ജോർജ്, തിരുവല്ല
മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റാക്കണം
വിപണിയിൽ വില നിയന്ത്രിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട് നമ്മുടെ മാവേലി സ്റ്റോറുകൾ. ഇത് നാടിന് വളരെ പ്രയോജനകരമാണ്. ഈ സ്റ്റോറുകളൊക്കെ സൂപ്പർ മാർക്കറ്റാക്കി ഉയർത്തി പച്ചക്കറി, പഴം, പാൽ, ബേക്കറി ഉത്പന്നങ്ങൾ എന്നിവയും വിപണനം നടത്തണം. പ്രവർത്തനസമയം രാവിലെ 9 മുതൽ രാത്രി 9 വരെയാക്കണം. ഹോം ഡെലിവറി വേണം. ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകണം.
-ശ്രീപ്രകാശ്, ഒറ്റപ്പാലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |