SignIn
Kerala Kaumudi Online
Sunday, 26 July 2026 4.56 AM IST

ശമ്പള കമ്മിഷൻ പ്രവർത്തനം തുടങ്ങണം

1

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും സർവീസ് പെൻഷൻകാരുടെ പെൻഷനും പരിഷ്കരിക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ സർക്കാർ വി.പി.ജോയി അദ്ധ്യക്ഷനായുള്ള പന്ത്രണ്ടാം ശമ്പള കമ്മിഷനെ നിയമിച്ചത്. എന്നാൽ ഇപ്പോൾ ശമ്പള കമ്മിഷന്റെ കാലാവധി നീട്ടികൊടുക്കാത്തതിനാൽ കമ്മിഷന്റെ പ്രവർത്തനം നിർജീവമായിരിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴത്തെ സർക്കാരെന്ന് മുഖ്യമന്ത്രിയും പലവട്ടം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എത്രയുംവേഗം പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടങ്ങണം. ജീവനക്കാരുടെയും പെൻഷൻകാരുടെയും അർഹതപ്പെട്ട അവകാശങ്ങൾ പുതുയുഗ സർക്കാർ നിഷേധിക്കരുത്.

-എ.വി.ജോർജ് എഴിക്കാത്ത്,

തിരുവല്ല


ഇ.​പി.​എ​ഫ്.​ഒ​യു​ടെ
ദ്റോ​ഹ​ന​ട​പ​ടി​കൾ

ഏ​തെ​ല്ലാം​ ​വി​ധ​ത്തി​ൽ​ ​പി.​എ​ഫ് ​പെ​ൻ​ഷ​ൻ​കാ​രു​ടെ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​പെ​ൻ​ഷ​നും​ ​കു​റ​യ്ക്കാ​ൻ​ ​ക​ഴി​യും​ ​എ​ന്ന​തി​ന് ​വേ​ണ്ടി​യാ​ണ് ​ഇ​പ്പോ​ൾ​ ​ഇ.​പി.​എ​ഫ്.​ഒ​ ​നി​ല​കൊ​ള്ളു​ന്ന​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​സം​വി​ധാ​നം​കൊ​ണ്ട് ​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ​യാ​തൊ​രു​ ​പ്ര​യോ​ജ​ന​വു​മി​ല്ല.​ ​ഇ.​പി.​എ​സ്'95​ ​ഹ​യ​ർ​ ​പെ​ൻ​ഷ​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ.​പി.​എ​ഫ്.​ഒ​ ​സ്വീ​ക​രി​ക്കു​ന്ന​ ​നി​ല​പാ​ട് ​നി​യ​മ​വി​രു​ദ്ധ​വും​ ​മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​ണ്.​ ​'​ഉ​യ​ർ​ന്ന​ ​പി.​എ​ഫ്-​ ​കു​റ​ഞ്ഞ​ ​പെ​ൻ​ഷ​ൻ​'​ ​എ​ന്ന​ത് ​ഇ.​പി.​എ​ഫ് ​A​c​t​ 1952​ലോ​ ​ഇ.​പി.​എ​സ് 1995​ ​സ്കീ​മി​ലോ​ ​നി​ല​വി​ലി​ല്ല.​ ​ഉ​യ​ർ​ന്ന​ ​പെ​ൻ​ഷ​ൻ​ ​വേ​ണ്ടെ​ങ്കി​ൽ​ ​അ​ട​ച്ച​ ​പി.​എ​ഫ് ​തു​ക​ ​തി​രി​കെ​ ​ന​ൽ​ക​ണ​മെ​ന്ന് ​ഇ.​പി.​എ​ഫ്.​ഒ​ ​പ​റ​യു​ന്നി​ല്ല.​ ​പ​ണം​ ​കൈ​വ​ശം​ ​വ​ച്ചു​കൊ​ണ്ട് ​നി​യ​മ​പ​ര​മാ​യ​ ​അ​വ​കാ​ശം​ ​നി​ഷേ​ധി​ക്കു​ന്ന​ത് ​അ​നീ​തി​യാ​ണ്.
-​തോ​മ​സ്‌​കു​ട്ടി.​ ​ബി.​പി,
ക​ള​മ​ശേ​രി


'​ലേ​ഡീ​സ് ​ഒ​ൺ​ലി'
ബ​സു​ക​ൾ​ ​വേ​ണം

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഓ​ർ​ഡി​ന​റി​ ​ബ​സു​ക​ളി​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​യാ​ത്ര​ ​ആ​രം​ഭി​ച്ച​തോ​ടെ​ ​ബ​സു​ക​ളി​ൽ​ ​ക​യ​റി​പ്പ​റ്റാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​രീ​തി​യി​ലു​ള്ള​ ​തി​ര​ക്കാ​ണ് ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ ​രാ​വി​ലെ​യും​ ​വൈ​കി​ട്ടും​ ​തി​ര​ക്കി​ന്റെ​ ​കാ​ഠി​ന്യം​ ​കൂ​ടു​ത​ലു​മാ​ണ്.​ ​പു​രു​ഷ​യാ​ത്ര​ക്കാ​രു​ടെ​ ​ബു​ദ്ധി​മു​ട്ട് ​ഒ​ഴി​വാ​ക്കാ​നാ​യി​ ​സ്ത്രീ​ക​ൾ​ക്കു​ ​മാ​ത്ര​മാ​യി​ ​സൗ​ജ​ന്യ​ ​യാ​ത്ര​യ്ക്കു​ള്ള​ ​ബ​സു​ക​ൾ​ ​തി​ര​ക്കു​ള്ള​ ​സ​മ​യ​മാ​യ​ ​രാ​വി​ലെ​ 7​ ​മു​ത​ൽ​ 11​ ​വ​രെ​യും​ ​വൈ​കി​ട്ട് 3​ ​മു​ത​ൽ​ 7​ ​വ​രെ​യും​ ​'​ലേ​ഡീ​സ് ​ഒ​ൺ​ലി​'​യാ​യി​ ​സ​ർ​വീ​സ് ​ന​ട​ത്തു​ക​യോ​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ക​യോ​ ​ചെ​യ്യു​ന്ന​ത് ​ഉ​ചി​ത​മാ​യി​രി​ക്കും.
-​ച​വ​റ​ ​സു​രേ​ന്ദ്ര​ൻ​പി​ള്ള,
ശ​ങ്ക​ര​മം​ഗ​ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION