SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.32 AM IST

വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

g

തൃശൂർ: ആർ.പി ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ ആർ.പി മൊയ്തൂട്ടി സാഹിബിന്റെ സ്മരണാർത്ഥം എസ്.എസ്.എം.വി.എച്ച്.എസ് സ്‌കൂളും ആർ.പി.എം യു.പി സ്‌കൂളും ആർ.പി.എസ് ജൂനിയർ സ്‌കൂളൂം ആർ.പി മൊയ്തൂട്ടി ഫൗണ്ടേഷനും സംയുക്തമായി വിദ്യാർത്ഥികൾക്കായി 28ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള 'ബ്രയിൻസ് 2026' ഫൈനൽ മത്സരം 28ന് രാവിലെ 10.30ന് എസ്.എസ്.എം.വി.എച്ച്.എസ് സ്‌കൂളിൽ നടക്കും. വിജയികൾക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും ട്രോഫിയും സമ്മാനിക്കും. അപ്പർ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി 'ദ ലീഡർ 2026' സംസ്ഥാനതല പ്രസംഗമത്സരവും എൽ.കെ.ജി, ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി ' കളേഴ്‌സ് 2026' കളറിംഗ് മത്സരവും നടക്കുമെന്ന് പി.കെ.സിറാജുദ്ദീൻ, സാന്റി ഡേവിസ്, വിജോ വില്യംസ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL