
തൃശൂർ: യു.ഡി.എഫ് സർക്കാർ അനുവദിച്ച രണ്ട് ശതമാനം ക്ഷാമബത്ത വലിയ പ്രത്യാശ പകരുന്നതായി കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.ഒ. ഡെയ്സൻ. എൻ.ജി.ഒ. അസോസിയേഷൻ ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് മൃദുൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ജി. രഞ്ജിത്ത്, ടി.പി. ഹനീഷ്കുമാർ, സി.എൻ. സിമി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഐ.ബി. മനോജ്, സേവ്യാർ എം.ഡി., ജില്ലാ ഭാരവാഹികളായ ഐ.വി. സെബാസ്റ്റ്യൻ, ജോൺലി മാത്യു, അരുൺ സി. ജെയിംസ്, ജസ്റ്റിൻ പോൾ വി., സാഹിറാബീവി എസ്., ബ്രാഞ്ച് സെക്രട്ടറി കൃഷ്ണദാസ് കെ., സൂരജ്, പ്രീത ടി. തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |