SignIn
Kerala Kaumudi Online
Saturday, 24 October 2026 5.32 AM IST

തൃശൂരിൽ ഓറഞ്ച് അലർട്ട്: ജാഗ്രതാ നിർദ്ദേശം

photo

തൃശൂർ: ഇന്നും നാളെയും തൃശൂരിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കാൻ കളക്ടർ നിർദ്ദേശം നൽകി. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ അതിശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാലാണ് നടപടി. മഴ കനക്കുന്നതോടെ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാദ്ധ്യതയുണ്ട്. മലയോര മേഖലകളിലും വനത്തിലും മഴ ശക്തമായാൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരെ മുൻകൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL