
അവിണിശ്ശേരി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കുന്നത് തടസ്സപ്പെടുത്തി സംസ്ഥാന സർക്കാർ പദ്ധതി അട്ടിമറിക്കുകയാണെന്ന് കർഷകമോർച്ച ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ്. സംസ്ഥാന സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കർഷകമോർച്ച അവിണിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവിണിശ്ശേരി വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ, സുശാന്ത് ഐനിക്കുന്നത്ത്, ടോണി കോട്ടയം, പി.എൻ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സിമി പ്രദീപ്, സനൂപ് കറുകയിൽ, പ്രേമൻ കാരയിൽ,എ.ആർ. ജോസ്, രാജീവ് കണാറ, ബബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |