SignIn
Kerala Kaumudi Online
Saturday, 24 October 2026 5.32 AM IST

കവിതാപുരസ്‌കാരം; കൃതികൾ ക്ഷണിച്ചു

photo

തൃശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണയ്ക്കായി സച്ചി സ്മരണ സമിതി ഏർപ്പെടുത്തിയ അഞ്ചാം സച്ചി കവിതാപുരസ്‌കാരത്തിനുള്ള കാവ്യകൃതികൾ ക്ഷണിച്ചു. 25000 രൂപയും കീർത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം. 2023 ജനുവരി ഒന്നിനും 2025 ഡിസംബർ 31നും മദ്ധ്യേ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കാവ്യകൃതികളാണ് പരിഗണിക്കുക. കൃതികളുടെ മൂന്ന് കോപ്പികൾ വീതം നവംബർ 20നകം 'പ്രൊഫ. എം. ഹരിദാസ്, ശ്രീപദം, മരുതൂർ ലെയിൻ, വിയ്യൂർ, തൃശൂർ 680010' എന്ന വിലാസത്തിൽ അയക്കണം. ഡിസംബർ 23ന് കേരള സാഹിത്യ അക്കാഡമിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രൊഫ. എം. ഹരിദാസ്, കെ.ആർ. സജിത എന്നിവർ അറിയിച്ചു.വിവരങ്ങൾക്ക്: 94009 34242, 82814 74235.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL