SignIn
Kerala Kaumudi Online
Saturday, 24 October 2026 5.32 AM IST

ഇന്റർ ഡോജോ കരാട്ടെ ടൂർണമെന്റ്

photo

മുണ്ടൂർ: ഒക്കിനാവ ഷോറിൻ റ്യൂ കരാട്ടെ തൃശൂർ അസോസിയേഷന്റെ നേതൃത്വത്തിൽ 25ന് മുണ്ടൂർ ഇ.എം.എസ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് നടക്കും. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. ഒക്കിനാവ ഷോറിൻ റ്യു തൃശൂർ പ്രസിഡന്റും ചീഫ് ഇൻസ്ട്രക്ടറുമായ ടി.കെ. മുരളി അദ്ധ്യക്ഷനാകും. അഞ്ച് മുതൽ 55 വയസ് വരെയുള്ള 300 ഓളം മത്സരാർത്ഥികൾ കത്ത, കുമിതെ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. അസോസിയേഷൻ സെക്രട്ടറി സി.ജെ. ക്ലീറ്റസ് സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നന്ദിയും പറയും. വിനായക് മുരളി, മിഥുൻ മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്റി ഷിജു, പ്രിൻസി പ്രിൻസ്, സൗമ്യ ദിലീപ്, രവീന്ദ്രൻ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL