SignIn
Kerala Kaumudi Online
Saturday, 24 October 2026 5.32 AM IST

വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്

photo

തൃശൂർ: വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭയും ഗവ. ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി വയോജന ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കിഴൂർ പകൽ വീട്ടിൽ സംഘടിപ്പിച്ച ക്യാമ്പിൽ വയോജനങ്ങളുടെ ജീവിതശൈലി രോഗനിർണയ പരിശോധനയും അസ്ഥി സാന്ദ്രത പരിശോധനയും നടന്നു. കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ അനിലൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. സോമശേഖരൻ, ശ്രീജിത്ത് ആവേൻ, ഗവ.ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മിഥു കെ.തമ്പി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL