SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.29 AM IST

തൃശൂർ സെൻട്രൽ സഹോദയ അത്‌ലറ്റിക്

photo

തൃപ്രയാർ: തൃശൂർ സെൻട്രൽ സഹോദയ അത്‌ലറ്റിക് മീറ്റ് 23, 24 തീയതികളിലായി വലപ്പാട് ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. വലപ്പാട് ഭാരത് വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്‌കൂളാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 25 സ്‌കൂളുകളിൽ നിന്നായി എണ്ണൂറോളം കായിക പ്രതിഭകൾ 114 ഇനങ്ങളിലാണ് മത്സരിക്കുന്നത്. 23ന് രാവിലെ 8.30ന് നടക്കുന്ന ചടങ്ങിൽ അന്താരാഷ്ട്ര വോളിബാൾ താരം ഷിജി കുര്യൻ കായികമേള ഉദ്ഘാടനം ചെയ്യും. തൃശൂർ സെൻട്രൽ സഹോദയ മുഖ്യ രക്ഷാധികാരി ഡോ. രാജു ഡേവിസ് പേരേപ്പാടൻ പതാക ഉയർത്തും. 24ന് നടക്കുന്ന സമാപന സമ്മേളനം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ. രതീഷ് കുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ബിനു കെ. രാജ്, അജിത് പ്രസാദ്, ബിന്ദു സോമൻ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL