
തൃശൂർ: കൊണ്ടോട്ടിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ ആർ.ടി.ഒ. ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ആർ.ടി.ഒ ഓഫീസിലേക്ക് ഓട്ടോ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. ജില്ലാ ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂണിയൻ ജനറൽ സെക്രട്ടറി പി.കെ.പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്.ബൈജു അദ്ധ്യക്ഷനായി.കെ.ജി.സന്തോഷ്‌കുമാർ, പി.വി.ഗിരീഷ്, പി.ടി.പ്രസാദ്, വി.ദേവാനന്ദ്, പി.കെ.അശോകൻ, എ.എം.ജനാർദ്ദനൻ, കെ.വി.സുരേഷ് ബാബു, കെ.കെ.മുബാറക്, പി.കെ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി.എം.ഷാഹിദ്, കെ.നന്ദകുമാർ, ഷുക്കൂർ ബാബു, പി.എ.രാധാകൃഷ്ണൻ, സുരേഷ് എടക്കുന്നി, പി.എ.നാസർ, കെ.പി. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |