SignIn
Kerala Kaumudi Online
Friday, 28 August 2026 4.59 AM IST

ഗവ. ആശുപത്രിയിൽ സദ്യയൊരുക്കി

sa
തിരുവോണ ദിനത്തിൽ വലപ്പാട് താലൂക്ക് ഗവ. ആശുപത്രിയിൽ ഒരുക്കി.സ്നേഹസാന്ത്വനം’ നിത്യ അന്നദാന പദ്ധതിയുടെ ഭാഗമായി ഓണസദ്യ നൽകിയപ്പോൾ.

തൃപ്രയാർ: കരയാമുട്ടം വിവേകാനന്ദ സേവാകേന്ദ്രവും സേവാഭാരതി വലപ്പാടും ചേർന്ന് തിരുവോണ ദിനത്തിൽ വലപ്പാട് താലൂക്ക് ഗവ. ആശുപത്രിയിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. കഴിഞ്ഞ 18 വർഷമായി ആശുപത്രിയിൽ മുടങ്ങാതെ നടത്തിവരുന്ന 'സ്‌നേഹസാന്ത്വനം' നിത്യ അന്നദാന പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക സദ്യ സംഘടിപ്പിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. റഹീന മാവുങ്കൽ ആദ്യ സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി എം.ഡി. പ്രദീപ്, സേവകേന്ദ്രം സെക്രട്ടറി സി.ഗിരീഷ്, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് സുധീർ ദാസ്, ഷിജോ തുടങ്ങിയവർ സംസാരിച്ചു. ബിജോയ് പി.ബി.,സജീഷ് കുറ്റിക്കാട്ട്, അംബിക, ഷാലി വി.ജെ., മിനി അനിയൻ, സിജി സോമസുന്ദരൻ, സുമേഷ് എരണേഴത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL