SignIn
Kerala Kaumudi Online
Friday, 28 August 2026 4.58 AM IST

കളിസ്ഥലം നിർമ്മിക്കാൻ ഒരു കോടി

photo

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഹയർ സെക്കൻഡറി സ്‌കൂളിന് കളിസ്ഥലം നിർമ്മിക്കാൻ ഒരു കോടി രൂപ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കൊടുങ്ങല്ലൂരിൽ തകൃതോണം സമാപന വേദിയിലാണ് മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രഖ്യാപനം. സമാപന സമ്മേളനം ചലച്ചിത്ര നടൻ ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയായി. ചടങ്ങിൽ ഫ്‌ളൈ ക്രിയേറ്റീവ് അബ്ദു കരീം, റഷീദ് തരൂപീടികയിൽ, കെ.എസ്.കമ്മറുദ്ദീൻ, സിദ്ധീക്ക് പറവൂർ എന്നിവരെ ആദരിച്ചു. കെ.കെ. വത്സരാജ് മുഖ്യാതിഥിയായിരുന്നു. ടി.എം. നാസർ, ടി.എസ്.സജീവൻ, ഇ.എസ്.സാബു, എ.എ.അഷറഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എക്‌സൈസ് ജില്ലാ ടീമിന്റെ ഗാനമേളയും അഞ്ജു ജോസഫ് നേതൃത്വം നൽകിയ ഗാനമേളയും നടന്നു. ഇതോടെ അഞ്ചു ദിവസം നീണ്ടുനിന്ന തകൃതോണം മഹോത്സവത്തിന് സമാപനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL