SignIn
Kerala Kaumudi Online
Friday, 28 August 2026 4.59 AM IST

ഗുരുവായൂരിൽ 356 വിവാഹങ്ങൾ

photo

ദർശനത്തിനും വിവാഹ ചടങ്ങിനും പ്രത്യേക ക്രമീകരണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 30ന് 356 വിവാഹങ്ങൾ. വിവാഹ ചടങ്ങുകളും ക്ഷേത്ര ദർശനവും സുഗമമായി നടത്തുന്നതിനായി ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പൊലീസിന്റെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധിക പൊലീസിനെ വിന്യസിക്കും.

വിവാഹങ്ങൾ പുലർച്ചെ നാലിന് ആരംഭിക്കും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേ നട പൂർണമായും വൺവേ സംവിധാനത്തിലാക്കും.

വരനും വധുവും ഉൾപ്പെടുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽനിന്ന് ടോക്കൺ വാങ്ങണം. ടോക്കൺ ലഭിച്ചവർക്ക് നടപ്പന്തലിൽ വിശ്രമിക്കാം. താലികെട്ടിന്റെ ഊഴമെത്തുമ്പോൾ വിവാഹസംഘത്തെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പരമാവധി 24 പേർക്കാണ് മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കുക.

പ്രത്യേക ക്രമീകരണം

  • കിഴക്കേ നട പൂർണമായും വൺവേ സംവിധാനത്തിലാക്കും
  • ഭക്തരെ ഒരു ദിശയിലേക്ക് മാത്രം കടത്തിവിടും.
  • വിവാഹ ശേഷം വിവാഹസംഘം തെക്കേ നടവഴി മടങ്ങണം.
  • കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.
  • അടി പ്രദക്ഷിണവും ശയന പ്രദക്ഷിണവും അനുവദിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL