
ചാവക്കാട്: മർച്ചന്റ്‌സ് ഓണം പൊന്നോണം ഇന്നും നാളെയും ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടത്തും. കലാകായിക മത്സരങ്ങൾ നടത്തും. ഇന്ന് രാവിലെ മുതൽ പൂക്കളം,തിരുവാതിരക്കളി,വടംവലി എന്നിവയിൽ മത്സരവും 29ന് മലയാളി മങ്ക മത്സരവും നടക്കും. 29ന് വൈകിട്ട് 4.30ന് സാംസ്‌കാരിക സമ്മേളനം എൻ.കെ.അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മുതൽ രാത്രി 10 വരെ മെഗാ മ്യൂസിക് നൈറ്റ് ഉണ്ടാകും. 29ന് ഉറിയടി,കസേരക്കളി,സ്പൂൺറെയ്‌സ്,സുന്ദരിക്ക് പൊട്ടുകുത്തൽ എന്നിവയിൽ മത്സരങ്ങൾ നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുൽ ഹമീദ്,ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്,ട്രഷറർ കെ.കെ.സേതുമാധവൻ ,കെ.എൻ.സുധീർ,പി.എസ്.അക്ബർ, ആറ്റൂർ രാജൻ,അബ്ദുൽ ജാഫർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |