
തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിനെ വിമർശിച്ച് മന്ത്രി ഒ.ജെ. ജനീഷ്. വയനാട് വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയ ഇടത്തെല്ലാം യു.ഡി.എഫ് വിജയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ചർച്ചകളുണ്ടായിട്ടും യു.ഡി.എഫ് വലിയ വിജയം നേടി. ചിന്ത ജെറോമിനെ ആക്ഷേപിക്കാൻ വേണ്ടിയല്ല പറഞ്ഞത്. പഴയ ഒരു ബോംബ് വീണ്ടും വീണ്ടും ഇടയ്ക്കിടെ കൈയിലിരുന്ന് പൊട്ടിച്ചതു കൊണ്ട് കാര്യമില്ല. ആ പറഞ്ഞതിന് അത്രയേ കണക്കാക്കേണ്ടതുള്ളൂ. വനിതകളുടെ സാന്നിധ്യം യൂത്ത് കോൺഗ്രസിന് അകത്തുണ്ട്. വനിതാ പ്രസിഡന്റുമാർ യുവജന, രാഷ്ട്രീയ സംഘടനകളിൽ വരുന്നത് നല്ലതാണ്. യൂത്ത് കോൺഗ്രസിനും നാളെകളിൽ വനിതാ പ്രസിഡന്റുമാർ വരേണ്ടതാണെന്നും ജനീഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |