ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്‌കാരം നങ്ങ്യാർക്കൂത്ത് കൂടിയാട്ടം ആചാര്യയായ കലാമണ്ഡലം ഗിരിജാദേവിക്ക്. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 4ന് രാത്രി 9 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ.മുരളീധരൻ പുരസ്‌കാരം നൽകും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണസമിതി അംഗം മനോജ് ബി നായർ, നങ്ങ്യാർകൂത്ത് കലാകാരികളായ ഉഷ നങ്ങ്യാർ, മാർഗി ഉഷ എന്നിവർ ഉൾപ്പെട്ട പുരസ്‌കാര നിർണയ സമിതിയാണ് ശുപാർശ ചെയ്ത്. ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിക്കുകയായിരുന്നു. 55,555 രൂപയും ഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |