തൃപ്രയാർ: വലപ്പാട് പഞ്ചായത്തിലേക്ക് ബി.ജെ.പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കുടിവെള്ള ക്ഷാമം പരിഹരിക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക, തെരുവ് നായ ശല്യം ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. ബി.ജെ.പി സിറ്റി ജില്ലാ സെക്രട്ടറി സജിനി മുരളി ഉദ്ഘാടനം ചെയ്തു. എടമുട്ടം ഏരിയ പ്രസിഡന്റ് ധനീഷ് മഠത്തിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സൗമ്യൻ നെടിയിരിപ്പിൽ,മോഹൻദാസ് ഭഗവതി പറമ്പിൽ,നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി. അരുണഗിരി, മണ്ഡലം സെക്രട്ടറി ഷൈജു കൊട്ടുക്കൽ, മെമ്പർമാരായ ശോഭന ഷണ്മുഖൻ, ജിഷ സതീഷ്, ജിതിൻ റാം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |