ചാവക്കാട്: സംസ്ഥാന കൃഷിവകുപ്പിന്റെയും ചാവക്കാട് നഗരസഭ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓണച്ചന്ത 2026' ന് ചാവക്കാട് തുടക്കമായി. 22 മുതൽ 25 വരെ നാല് ദിവസങ്ങളിലായാണ് വിപണി പ്രവർത്തിക്കുക. നഗരസഭാ ചെയർമാൻ എ.എച്ച്.അക്ബർ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് എ.ഡി.എ സബീന പരീദ്, പി.യതീന്ദ്രദാസ്,രഞ്ജിത്ത് കുമാർ, പ്രസന്ന രണദിവേ,എസ്.ശശീന്ദ്ര എന്നിവർ സംസാരിച്ചു. 2026-27 വർഷത്തെ പദ്ധതിയുടെ ഭാഗമായി ഓണം പ്രമാണിച്ച് പൊതുജനങ്ങൾക്ക് ന്യായവിലയിൽ ഗുണനിലവാരമുള്ള കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് വിപണിയിലൂടെ ലക്ഷ്യമിടുന്നത്.വരും ദിവസങ്ങളിൽ നടക്കുന്ന ഓണച്ചന്ത പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |