
തൃശൂർ: നിള ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വള്ളത്തോൾ ട്രോഫി വള്ളം കളി മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെറുതുരുത്തി നിളാ നദിയിൽ നടക്കും. ഒമ്പതോളം ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക. എം.എൽ.എമാരായ മമ്മിക്കുട്ടി, യു. ആർ. പ്രദീപ് എന്നിവർ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്യും. ചുരുളൻ വള്ളങ്ങളായ നാട്ടുകൊമ്പൻ, വടക്കുന്നാഥൻ, പറക്കും കുതിര ജൂനിയർ, മിഖായേൽ, പുളിക്കകടവൻ വീരപുത്രൻ, അമ്പലപ്പറമ്പൻ ജൂനിയർ, ഈഗിൾ ജെറ്റ്, സൂപ്പർ ജെറ്റ് എന്നിവ മത്സരത്തിന്റെ ഭാഗമാകും. വള്ളം കളിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ഷെയ്ക്ക് അബ്ദുൽ ഖാദർ, എം. ഉണ്ണിക്കൃഷ്ണൻ, ജിതേഷ്, ശിവശങ്കരൻ, രാജീവ് പിള്ളത്ത് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |