
തൃശൂർ: റവന്യൂ ജില്ലാ ജെ.എൻ. ഹോക്കി ടൂർണമെന്റ് എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്‌കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളും ചാമ്പ്യന്മാരായി. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്
ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ഫ്രാൻസീസ് കുരിശേരി അദ്ധ്യക്ഷനായി. കോർപറേഷൻ 45ാം ഡിവിഷൻ കൗൺസിലർ സുമേഷ്, സ്‌കൂൾ ഹെഡ് മാസ്റ്റർ ജെന്നി വർഗ്ഗീസ്, കായികാദ്ധ്യാപകൻ എബനേസർ ജോസ് എന്നിവർ സംസാരിച്ചു. സുധീർ, ഷാജി എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |