SignIn
Kerala Kaumudi Online
Sunday, 26 July 2026 4.41 AM IST

കുടിശ്ശിക പ്രശ്‌നങ്ങൾക്ക് പരിഹാരം: എ.ഐ ക്യാമറകൾ ഇനി 'ഓൺ ഡ്യൂട്ടിയിൽ'

photo

തൃശൂർ: സാങ്കേതിക തടസങ്ങളും കുടിശ്ശിക പ്രശ്‌നങ്ങളും പരിഹരിച്ചതോടെ ജില്ലയിലെ എ.ഐ ക്യാമറകൾ പൂർണ്ണമായും പ്രവർത്തനസജ്ജമായതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുൻപത്തെപ്പോലെ തന്നെ അതിവേഗം പിഴ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്റർനെറ്റ് സേവനദാതാക്കളായ ജിയോയ്ക്ക് കെൽട്രോൺ നൽകാനുണ്ടായിരുന്ന കുടിശ്ശിക തീർത്തതോടെയാണ് ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത്. ജില്ലയിലാകെ 56 എ.ഐ ക്യാമറകളാണുള്ളത്. ഒല്ലൂർ മരത്താക്കരയിൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കൺട്രോൾ റൂം. 24 മണിക്കൂറും ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ പത്തിലേറെ ജീവനക്കാർ ഇവിടെയുണ്ട്. ദേശീയപാതയിലെ അമിതവേഗം കണ്ടെത്താനുള്ള ക്യാമറകൾക്ക് പുറമേയാണ് എ.ഐ ക്യാമറകൾ. തൃശൂർ സിറ്റി ഉൾപ്പെടെയുള്ള നഗരമേഖലകളിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളും പ്രവർത്തനം തുടരും.


ലംഘിച്ചാൽ പിടിവീഴും

  • ഹെൽമറ്റ് ഉപയോഗിക്കാതിരിക്കൽ
  • സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കൽ
  • അമിതവേഗം
  • വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ
  • അപകടമുണ്ടാക്കിയ ശേഷം വാഹനം നിറുത്താതെ പോകൽ
  • റോഡിലെ മഞ്ഞവര മറികടക്കൽ
  • വളവുകളിൽ വര കടന്ന് മറ്റു വാഹനങ്ങളെ മറികടക്കൽ

എ.ഐ ക്യാമറകൾ ഇവിടെ...

മേത്തല, കൊടുങ്ങല്ലൂർ വടക്കേനട, എറിയാട്, മാള അന്നമനട റോഡ്, കരൂപ്പടന്ന കോണത്തുകുന്ന്, മതിലകം, മതിൽമൂല, ഇരിങ്ങാലക്കുട ആർ.എസ് റോഡ്, എടതിരിഞ്ഞി, ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് സ്‌കൂൾ പരിസരം, ഇരിങ്ങാലക്കുട എസ്.എൻ നഗർ, വലപ്പാട്, തൃപ്രയാർ ടെംപിൾ റോഡ്, തളിക്കുളം സെന്റർ, വാടാനപ്പിള്ളി പുതുക്കുളങ്ങര, ചേറ്റുവ എം.ഇ.എസ് സെന്റർ ജംഗ്ഷൻ, ചാവക്കാട് മണത്തല, അരിമ്പൂർ, ചേറ്റുപുഴ പാലം, ഗുരുവായൂർ തൈക്കാട്, ചൂണ്ടൽ, കുന്നംകുളം റോയൽ ആശുപത്രി പരിസരം, ചൊവ്വന്നൂർ, പന്നിത്തടം വെള്ളറക്കാട്, പോർക്കുളം, പെരുമ്പിലാവ് അക്കിക്കാവ്, കടവല്ലൂർ, ആറങ്ങോട്ടുകര തലശ്ശേരി, ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപം, മുള്ളൂർക്കര ആറ്റൂർ, ചേലക്കര പൊലീസ് സ്റ്റേഷൻ പരിസരം, മുളങ്കുന്നത്തുകാവ് അത്താണി, കിള്ളന്നൂർ, തിരുവില്വാമല (ലക്കിടി റോഡ്), പഴയന്നൂർ ക്ഷേത്ര പരിസരം, നടത്തറ ജംഗ്ഷൻ, കാളത്തോട്, അഞ്ചേരിച്ചിറ, നെല്ലിക്കുന്ന്, കുരിയച്ചിറ, വിമല കോളജ് പരിസരം, വിയ്യൂർ പെരിങ്ങാവ്, പാട്ടുരായ്ക്കൽ, സ്വരാജ് റൗണ്ട് വെസ്റ്റ്, പൂങ്കുന്നം, അയ്യന്തോൾ സിവിൽ ലെയ്ൻ റോഡ്, പുഴയ്ക്കൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL