
തൃശൂർ: ഓണാഘോഷത്തോട് അനുബന്ധിച്ച് രണ്ടോണനാളായ അവിട്ടം ദിനത്തിൽ (ഓഗസ്റ്റ് 27) നായ്ക്കനാൽ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശക്കുമ്മാട്ടിയുടെ നോട്ടീസ് പ്രകാശനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. അവിട്ടം ദിനത്തിൽ വൈകീട്ട് നാലിന് വിവേകോദയം സ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന ദേശക്കുമ്മാട്ടി നായ്ക്കനാൽ, തിരുവമ്പാടി ക്ഷേത്രം വഴി എ.ആർ. മേനോൻ റോഡിൽ സമാപിക്കും. ദേശക്കുമ്മാട്ടി സംഘാടന ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോർപറേഷൻ ധനസഹായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ക്ലബ്ബ് ഭാരവാഹികൾ മേയർക്ക് കൈമാറി. ഫ്രണ്ട്‌സ് ക്ലബ്ബ് രക്ഷാധികാരി ടി.ആർ. ഹരിഹരൻ, ട്രഷറർ അഭിജിത് പാറമേൽ, ജോയിന്റ് സെക്രട്ടറി സനീഷ്, വിഷ്ണു പ്രസാദ്, ടി.വി. ആനന്ദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |