SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

കണ്ണീർക്കടലാക്കി ഏപ്രിൽ പൊലിഞ്ഞത് 70+ ജീവൻ

തൃശൂർ: ഈസ്റ്റർ, വിഷു, തൃശൂർ പൂരം...ആവേശമാകേണ്ട ഏപ്രിൽ മാസം ജില്ലയ്ക്ക് സമ്മാനിച്ചത് തീരാവേദന. കഴിഞ്ഞ ഒരു മാസത്തിനിടെ വാഹനാപകടങ്ങളിലൂടെയും അസ്വാഭാവിക സംഭവങ്ങളിലൂടെയും എഴുപതിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. അതിർത്തിയായ വാൽപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് പത്ത് പേർ മരിച്ച സംഭവം നാടിനെ നടുക്കി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തവും ഉറങ്ങിക്കിടക്കമ്പോൾ തലയണയ്ക്കിടയിൽ നിന്ന് പാമ്പ് കടിയേറ്റു മരിച്ച ഏഴുവയസുകാരൻ ആൽജോയും തുടർച്ചയായുണ്ടായ വാഹനാപകടങ്ങളും ജില്ലയെ കണ്ണീരിലാഴ്ത്തി.

നോവായി മുണ്ടത്തിക്കോട്

നാട് പൂരാഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് മുണ്ടത്തിക്കോട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനം നാടിനെ നടുക്കിയത്. തുടക്കത്തിൽ വലിയ അപകടമാകില്ലെന്ന് കരുതിയെങ്കിലും, ദുരന്തത്തിന്റെ ആഴം ഭീകരമായിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പൂരപ്രേമികളെയും നാട്ടുകാരെയും ഒരു പോലെ സ്തംഭിപ്പിച്ച സംഭവമായിരുന്നു ഇത്.

നിരത്തിൽ പൊലിഞ്ഞത് 31 പേർ

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നടന്ന വാഹനാപകടങ്ങളിൽ മാത്രം 31 ഓളം പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണ്. മിക്കതും ബൈക്ക് അപകടങ്ങളും. മികച്ച നിലവാരത്തിലുള്ള റോഡിലാണ് ഭൂരിഭാഗം അപകടങ്ങളും. കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ദേശീയപാതകളിലാണ്. അശാസ്ത്രീയമായ നിർമ്മാണ രീതികൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വേഗം കൂടുതലുള്ള സ്‌പോർട്‌സ് യൂടിലിറ്റി വാഹനങ്ങൾ മുതൽ വാഹനങ്ങളുടെ അമിതവേഗം വരെയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.


വാഹനാപകടങ്ങളിൽ
മരണം:

ഏപ്രിൽ 2,13,14,19, 21 ..... 2
4, 7, 6, 8, 9, 10, 12, 18, 23, 24, 25, 26, 27, 28 തിയതികളിൽ .....1
17ന് ..........3
16ന്........ 4

ആകെ 31

പാമ്പുകടി
കൊടകര സ്വദേശി ആൽജോ(7) പാമ്പു കടിയേറ്റ്

വന്യജീവി
മലക്കപ്പാറ എന്നാസി അമ്മാൾ(70) പുലിയുടെ ആക്രമണത്തിൽ

അസ്വാഭാവിക മരണം
തിരുവില്വാമല മലേമംഗലത്ത് ചോഴിയങ്കോട് ഗോവിന്ദൻ(70) മാവിൽ നിന്ന് വീണ്
കൊടകര ആളൂരിൽ ജോലിക്കിടെ ചുമട്ടു തൊഴിലാളി കോടാലി കോലേച്ചാൽ കുമാരൻ(54) കുഴഞ്ഞു വീണ്
പാഞ്ഞാൾ മേലേതിൽ ബാലകൃഷ്ണൻ(73) ജോലിസ്ഥലത്ത് കുഴഞ്ഞു വീണ്


കൊലപാതകം
വെങ്ങിണിശേരിയിൽ അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു
മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവ് കത്തേറ്റ് മരിച്ചു
വെങ്ങിണിശേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL