SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.57 AM IST

പൊൻമുടി വിതുര നെടുമങ്ങാട് റൂട്ടിൽ ദുരിതമീ യാത്ര...

വിതുര: വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി- വിതുര- നെടുമങ്ങാട് റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നതായി പരാതി. വിതുര നെടുമങ്ങാട്, വെള്ളനാട്, പാലോട് നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്നും നാമമാത്രമായ ബസുകളാണ് പൊൻമുടി റൂട്ടിൽ സർവീസ് നടത്തുന്നത്. ഇതിൽ സർവീസുകൾ സ്ത്രീകൾക്ക് സൗജന്യമാക്കിയതോടെ ബസുകളിൽ തിക്കും തിരക്കുമാണ്. ഡിപ്പോയിൽനിന്നുതന്നെ യാത്രക്കാർ നിറഞ്ഞ് സർവീസ് തുടങ്ങുന്നതിനാൽ വഴി മദ്ധ്യേയുള്ള യാത്രക്കാർക്ക് മിക്കവാറും ബസിൽ കയറാൻ പറ്റാറില്ല. ഇത് പൊൻമുടി നിവാസികൾക്ക് ബുദ്ധിമുട്ടാണ്. യാത്രക്കാർ കൂടിയതോടെ കാലപ്പഴക്കം ചെന്ന ബസുകൾ വഴിയിൽ കിടക്കുന്നതും പതിവാണ്. ഇത്തരത്തിൽ അടുത്തിടെ രണ്ട് ബസുകൾ കേടായി പൊൻമുടിയിൽ കിടപ്പായി.

 സഞ്ചാരികളുടെ തിരക്ക്

കഴിഞ്ഞദിവസം പൊൻമുടിയിലെ തിരക്ക് കാരണം സഞ്ചാരികൾക്ക് തിരികെ വിതുരയിലെത്താൻ മണിക്കൂറുകളോളം ബസ് കാത്ത് നിൽക്കേണ്ടി വന്നു. ആവശ്യത്തിന് വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ സഞ്ചാരികൾ മഴയത്ത് നനഞ്ഞ് കുതിർന്നു.

 കൊവിഡ് വ്യാപനത്തോടെ നിറുത്തലാക്കിയ ബസുകളിൽ മിക്കതും ഇനിയും പുനഃരാരംഭിച്ചിട്ടില്ല.

 യാത്രാദുരിതം ചൂണ്ടിക്കാട്ടി നെടുമങ്ങാട്,വിതുര ഡിപ്പോകളിൽ പരാതി നൽകിയിട്ടും നടപടിയില്ല

പൊൻമുടിയേയും വിഴിഞ്ഞത്തേയും വർക്കലയേയും ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനവും യാഥാർത്ഥ്യമായില്ല.

 സർവീസുകൾ വേണം

ജനങ്ങൾ നേരിടുന്ന യാത്രാക്ലേശത്തിന് പരിഹാരമായി വർക്കല, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നെടുമങ്ങാട്, തിരുവനന്തപുരം, കാട്ടാക്കട, ആര്യനാട്, പാലോട് വിതുര ഡിപ്പോകളിൽ നിന്ന് പൊൻമുടി റൂട്ടിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൊൻമുടി വിതുര നെടുമങ്ങാട് തിരുവനന്തപുരം റൂട്ടിൽ നിലനിൽക്കുന്ന യാത്രാക്ളേശത്തിന് പരിഹാരം കാണണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.

ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL