
അങ്കമാലി: മഞ്ഞപ്രയിൽ വൃദ്ധ ദമ്പതികളെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു. കോഴിപ്പാടൻ ഉതുപ്പ് (85), ഭാര്യ അന്നമ്മ (84)എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉതുപ്പിന്റെ വീട്ടിൽ നിന്ന് കൃഷിക്ക് മരുന്ന് തളിക്കുന്ന പമ്പ് രണ്ടാഴ്ച മുമ്പ് മോഷണം പോയിരുന്നു. ഇതിനെ ചൊല്ലി ഉതുപ്പും ജോസും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഉതുപ്പിന്റെ വീട്ടിലെത്തി ജോസ് ആക്രമണം നടത്തിയത്. വീട്ടിൽ നിന്ന് ഉതുപ്പിനെ വിളിച്ചിറക്കി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാൻ ശ്രമിക്കവേയാണ് അന്നമ്മയ്ക്ക് വെട്ടേറ്റത്. ഇരുവരുടെയും തലയ്ക്കാണ് പരിക്ക്. ഇവർ അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |