SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.27 AM IST

നെടുമങ്ങാട് നഗരസഭയിൽ പൊതുശുചീകരണ യജ്ഞം

photo

നെടുമങ്ങാട് : "ഗാന്ധിജിയെ ഓർക്കാം നാടിനെ കാക്കാം" എന്ന സന്ദേശവുമായി നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ 42 വാർഡുകളിലും പൊതുശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി പരിസരത്ത് നഗരസഭാ ചെയർപേഴ്സൺ അഡ്വ.ആർ.ജയദേവൻ ഗാന്ധിചിത്രത്തിൽ വിളക്ക് തെളിയിച്ച് ഉദ്‌ഘാടനം നിർവഹിച്ചു.വാർഡു കൗൺസിലർമാരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആശ, അംഗണവാടി പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.വൈസ് ചെയര്പേഴ്സൺ അഡ്വ.ലക്ഷ്മി സുരാജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ് ബിജു സ്വാഗതം പറഞ്ഞു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.സാബു , സബീന ബീവി,കൗൺസിലർമാരായ ടി.അർജുനൻ, എസ്. ബിന്ദു, പ്രേമചന്ദ്രൻ പി.ജി , കരിപൂർ സുരേഷ്, പ്രശാന്ത്, പുങ്കുംമ്മുട് അജി, എസ്. ചന്ദ്രകുമാർ, നഗരസഭ സെക്രട്ടറി ആർ. കുമാർ എന്നിവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ എം.ആർ റാം കുമാർ നന്ദി പറഞ്ഞു.സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ എസ്.ബിന്ദു, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ ഷീന, സബിത,രാജേശ്വരി, മീര എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY