SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.19 AM IST

മാലിന്യ കൂമ്പാരമായി മാന്തറ കടൽത്തീരം

mathara

വർക്കല: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മാന്തറ കടൽത്തീരം മാലിന്യക്കൂമ്പാരമാകുന്നു.പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കടലിലും തീരപ്രദേശത്തുമായി വ്യാപകമായി തള്ളിയിരിക്കുകയാണ്.രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി ഇവിടേക്ക് വൻതോതിൽ മാലിന്യം വലിച്ചെറിയുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ​

ഒരുകാലത്ത് പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട ഈ തീരപ്രദേശത്തിന്റെ ശുചിത്വം ഇപ്പോൾ പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.തീരത്ത് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ തിരമാലകളിൽപ്പെട്ട് കടലിലേക്ക് ഒഴുകിയെത്തുന്നത് സമുദ്രജീവികൾക്കും തീരദേശ പരിസ്ഥിതിക്കും ഭീഷണിയാകുന്നു.മാലിന്യം നിറഞ്ഞതോടെ സ‌ഞ്ചാരികളും ഇവിടേക്ക് വരാൻ മടിക്കുയാണ്.എത്രയും വേഗം പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യം കുന്നുകൂടിയതോടെ തീരത്ത് തെരുവ് നായ ശല്യം രൂക്ഷം

പ്ലാസ്റ്റിക് മാലിന്യമടക്കം കുമിഞ്ഞുകൂടി

പഴകിയ വസ്ത്രങ്ങളും തള്ളുന്നു

നാട്ടുകാരുടെ ആവശ്യം

1) മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം

2) രാത്രികാല പരിശോധനയും പൊലീസ് പട്രോളിംഗും ശക്തമാക്കണം

3) മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കണം

4) തീരത്ത് മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണം

5) ദിനവും തീരം വൃത്തിയാക്കാനുള്ള നടപടിയുണ്ടാകണം

ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഇടം നേടിയ വർക്കല പാപനാശം അടക്കമുള്ള മേഖലകളിൽ തീര ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ടവർ നടപ്പിലാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY