പൂവാർ: കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വേങ്ങപ്പൊറ്റയിൽ മോഷണം പെരുകുന്നതായി നാട്ടുകാരുടെ പരാതി. വേങ്ങപ്പൊറ്റ ഗുരുമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടന്നു. വേങ്ങപ്പൊറ്റ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന എസ്.എൻ.ഡി.പി യോഗം ശാഖയിലെ ഗുരുമന്ദിരത്തിന് മുന്നിൽ വെച്ചിരുന്ന സ്റ്റീലിൽ പണികഴിപ്പിച്ച കാണിക്കപ്പെട്ടിയാണ് മോഷണം പോയത്.ഇതിനെതിരെ വേങ്ങപ്പൊറ്റ എസ്.എൻ.ഡി.പി യോഗം ശാഖ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.
വേങ്ങപ്പൊറ്റ തെങ്കാവിള ഭാഗത്തും മോഷണം വ്യാപകമാണ്.കഴിഞ്ഞ ഏതാനും നാളുകൾക്ക് മുമ്പ് തെങ്കാവിള ദേവി ക്ഷേത്രത്തിൽ നിന്നും കാണിക്കപ്പെട്ടി മോഷണം പോയിരുന്നു.സമീപ പ്രദേശങ്ങളിലെ വീടുകളിലും മോഷണം അരങ്ങേറുന്നുണ്ട്.വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് കള്ളന്മാർ മോഷണം നടത്തുന്നത്. അടുത്തകാലത്തായി പ്രദേശത്ത് ലഹരി സംഘങ്ങളുടെ വിളയാട്ടം വർദ്ധിച്ചിട്ടുണ്ട്. മോഷണങ്ങൾക്ക് പിന്നിൽ ലഹരി സംഘങ്ങളാണെന്നും സംശയമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |