SignIn
Kerala Kaumudi Online
Sunday, 20 September 2026 7.47 PM IST

ആറ്റിങ്ങലിൽ ഉടൻ വരും അത്യാധുനിക അറവുശാല

arave-sala

നിർമ്മാണം അവസാനഘട്ടത്തിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ മോഡേൺ സ്ലോട്ടർ ഹൗസിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. പഴയ അറവുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് അത്യാധുനിക യന്ത്ര സംവിധാനങ്ങളോടെയുള്ള മോഡേൺ സ്ലോട്ടർ ഹൗസ് നിർമ്മിക്കുന്നത്. ഒക്ടോബറിൽ കമ്മിഷൻ ചെയ്യാനാകുമെന്ന് സംഘാടകർ പ്രതീഷിക്കുന്നു.

കമ്മിഷനിംഗ് പൂർത്തിയാക്കി ട്രയൽറൺ നടത്തിയശേഷം,ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ മാലിന്യം ശുദ്ധീകരിച്ച് വരുന്നതിന്റെ ഫലം പൊല്യൂഷൻ കൺട്രോൾ ബോഡിന്റെ പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമായിരിക്കും പ്രവർത്തനം ആരംഭിക്കുന്നത്.

ഒരു മൃഗത്തെ കശാപ്പ് ചെയ്യാൻ സ്വകാര്യ വ്യക്തിയിൽ നിന്ന് 1500 മുതൽ 2000 രൂപയോളം ഫീസായി ഇടാക്കും.സെന്ററിൽ നിയോഗിച്ചിട്ടുള്ള മൃഗഡോക്ടറുടെ പരിശോധനയ്ക്കുശേഷം മാത്രമേ കശാപ്പിനുള്ള മൃഗത്തെ അറവുശാലയിലേക്ക് പ്രവേശിപ്പിക്കൂ.കൂടാതെ അറവുശാലയിൽ തന്നെ ആവശ്യക്കാർക്ക് മാട്ടിറച്ചി ശുചിയാക്കി പായ്ക്കറ്റിലാക്കി വിപണനം നടത്താൻ വേണ്ടി ചില്ലർ സ്റ്റോറേജ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

നഗരസഭ ചെർപേഴ്സൺ എം.പ്രദീപ്,സെക്രട്ടറി എസ്.സുമയ്യ ബീവി,പ്രോജക്ട് ഡയറക്ടർ റാണി,പ്രോജക്ട് മാനേജർ സുമിത,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഷൈലജ,ക്ലീൻസിറ്റി മാനേജർ രാജൻ,ഹെൽത്ത് ഇൻസ്പെക്ടർമാരായ ആരീഷ്,രാഖി തുടങ്ങിയവരുടെ സംഘം നേരിട്ടെത്തി നിമ്മാണപ്രവർത്തനങ്ങൾ വിലയിരുത്തി.

നിർമ്മാണച്ചെലവ് - 4 കോടി 96 ലക്ഷം രൂപ (കിഫ്ബി ഫണ്ട്)

നിർമ്മാണ മേൽനോട്ടം

എൽ.എസ്.ജി.ഡി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇംപാക്ട് കേരളയുടെ എൻജിനിയറിംഗ് വിഭാഗത്തിന്

കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം.ആർ ഫാംസാണ് അറവുശാലയുടെ നടത്തിപ്പുകാർ.ഡിസൈൻ ബിൽറ്റ് ഒപ്പറേറ്റ് ട്രാൻസ്ഫർ എന്ന സർക്കാർ വ്യവസ്ഥകൾ പാലിച്ച് ആദ്യ 10 വർഷത്തേക്ക് കമ്പനിക്കാണ് അറവുശാലയുടെ പ്രവർത്തനച്ചുമതല നൽകിയിരിക്കുന്നത്.

സ്ലാട്ടർ ഹൗസിൽ

നിലവിൽ ഒരു ദിവസം 30 മൃഗങ്ങളെ കശാപ്പ് ചെയ്യാം

ബ്ലഡ്,ചാണകം,ഗോമൂത്രം തുടങ്ങിയവ പ്രത്യേകം നിർമ്മിച്ച ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ കടത്തിവിട്ട് ശുദ്ധീകരിക്കും

ഒരു ദിവസം 50000 ലിറ്റർവരെ ദ്രവമാലിന്യം ശുദ്ധീകരിക്കാൻ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റും,ഒന്നരടൺ ഇറച്ചി മാലിന്യം സംസ്കരിക്കത്തക്ക വിധത്തിലുള്ള ബയോഗ്യാസ് പ്ലാന്റും ഇവിടെയുണ്ട്

മോഡേൺ സ്ലോട്ടർ ഹൗസിന്റെ പ്രവർത്തനമാരംഭിച്ചാൽ നഗരപരിധിയിലെ മറ്റ് അനധികൃത അറവുശാലകൾക്ക് പൂട്ടുവീഴും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL