SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.09 PM IST

എം.ഡി.എം.എ വേട്ട: പിടികിട്ടാപ്പുള്ളി പിടിയിൽ

a

തിരുവനന്തപുരം: പൂജപ്പുര മുടവൻമുകളിൽ 14 ഗ്രാം എം.ഡി.എം.എയുമായി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിലായി.വലിയതുറ സ്വദേശിയായ ഷരുൺ ജഗൻ (29)​ എന്ന യുവാവിനെ പൂജപ്പുര മുടവൻമുകളിൽ വച്ച് ഡാൻസാഫ് സംഘം പിടികൂടിയത്.ഇയാൾ മുമ്പും വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘവും പ്രാദേശിക പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തലസ്ഥാന നഗരിയിൽ ലഹരിമരുന്ന് വിപണനത്തിനെതിരെ പൊലീസ് നടത്തുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL