SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.08 PM IST

വീട്ടുടമയ്‌ക്ക് നേരെ പടക്കമെറിഞ്ഞ രണ്ടുപേർ പിടിയിൽ

ശംഖുംമുഖം: മദ്യപാനം ചോദ്യം ചെയ്ത വീട്ടുടമയ്‌ക്ക് നേരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേർ പിടിയിൽ. വലിയതുറ സ്വദേശികളായ അബീൻ റോയ്,അഖിൽ എന്നിവരാണ് പിടിയിയിലായത്.വലിയതുറ സർക്കാർ ആശുപത്രിക്ക് സമീപം താമസിക്കുന്ന ജീനിയൂസിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രതികളും സുഹൃത്തുകളും സ്ഥിരമായി മദ്യപിക്കുമായിരുന്നു. ഇത് ജീനീയൂസ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ബൈക്കിലെത്തിയ നാലംഗ സംഘം ഇയാളുടെ വീടിന് നേരെ പടക്കമെറിയുകയായിരുന്നു.തുടർന്ന് ജീനിയുസിനെ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിക്കൂടിയതോടെ ഇവർ സ്ഥലം വിട്ടു.ജീനിയൂസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.മറ്റു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL