SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.08 PM IST

ആനൂപ്പാറ പാലമൂട് റോഡിൽ മഴ പെയ്താൽ 'വള്ള'മിറക്കാം

paalamoo

റോഡ് തകർന്ന് തരിപ്പണമായി

മുടപുരം: ടാറും മെറ്റലുമിളകി തകർന്ന് കിടക്കുന്ന ആനൂപ്പാറ - പാലമൂട് റോഡ് വഴിയുള്ള യാത്ര വാഹന - കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു.നാഷണൽ ഹൈവേയിൽ മാമം പാലത്തിന് സമീപം പാലമൂട്ടിൽ നിന്ന് ആനൂപ്പാറ പാലം വഴി അവനവഞ്ചേരി - ഊരൂപൊയ്ക റോഡിൽ ചെന്ന് ചേരുന്നതാണ് ഈ റോഡ്.

കുഴിയായി കിടക്കുന്ന റോഡിൽ മഴപെയ്താൽ വെള്ളക്കെട്ടാകും.പിന്നെ യാത്രാ ദുരിതം ഇരട്ടിയാകും.

ആറുമാസംമുമ്പ് പുതിയ പൈപ്പിടുന്നതിന് വേണ്ടി വാട്ടർ അതോറിട്ടി,റോഡ് സൈഡ് കുഴിച്ചുവെങ്കിലും ആ ഭാഗം ഇന്നലെയാണ് കോൺക്രീറ്റ് ചെയ്യാൻ തുടങ്ങിയത്.2003ൽ വർക്കല രാധാകൃഷ്ണൻ എം.പി ഫണ്ട് ഉപയോഗിച്ച് ആനൂപ്പാറ പാലം നിർമ്മിച്ചതോടെയാണ് ആനൂപ്പാറ തുടങ്ങി വിവിധ പ്രദേശത്തുള്ളവർക്ക് നാഷണൽ ഹൈവേയിൽ കയറി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകാൻ ദൂരം കുറഞ്ഞ റോഡ് തുറന്നുകിട്ടിയത്.

നിരവധിപ്പേർ ആശ്രയിക്കുന്ന റോഡ് വീതികൂട്ടി ടാർ ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കിഴുവിലം,മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തി റോഡാണിത്.

മൂന്ന് വർഷം മുൻപ് ടാർ ചെയ്ത റോഡിന്റെ മിക്ക ഭാഗത്തെയും ടാറും മെറ്റലുമിളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

കുരുക്കിൽപ്പെടാതെ പോകാം

കൊടുവഴന്നൂർ,നഗരൂർ,അയിലം തുടങ്ങി വിവിധ പ്രദേശത്തുകാർക്കും ആറ്റിങ്ങൽ മൂന്നുമുക്ക് വഴി യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ബ്ലോക്കുകളിൽ നിന്നും ട്രാഫിക് സിഗ്നലി പെടാതെയും യാതചെയ്യാനും ഉപകരിക്കുന്ന റോഡാണിത്.

പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ആനൂപ്പാറ -പാലമൂട് റോഡ് റീ ടാർ ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

എ.അൻഫാർ,

മുൻ പഞ്ചായത്ത് മെമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL