
പീരുമേട്: വാളാടിയിൽ ദേശീയ പാതയ്ക്ക് അരികിൽ സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ യാണ് പിടികൂടി.
കൊട്ടാരക്കര ഡിണ്ഡുക്കൽ ദേശീയ പാതയോരത്ത് കെ.എസ്.ഇ.ബി. സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമം നടത്തിയ ആളെയാണ് പീരുമേട് താലൂക്ക് സപ്ലെ ഓഫീസർഎം. ഗണേശനും യാത്രികരും ചേർന്ന്‌കൈയ്യോടെ പിടികൂടിയത്.
ഇതു വഴിയാത്ര ചെയ്തിരുന്ന വി.ഗണേശൻ ട്രാൻസ്‌ഫോർമറിന് സമീപം നിന്ന് ഇയാൾ ഫ്യൂസുകൾഊരി ചാക്കിലാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ കൈയോടെ പിടികൂടുകയായിരുന്നു. വിവരമന്വേഷിക്കുകയും മറുപടി പറയാതിരുന്നതിനെ തുടർന്ന് മോഷ്ടാവാണെന്ന സംശയത്തിൽ പിടികൂടുകയായിരുന്നു. പ്രതിയെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |