തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക,പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥികളോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെ.പി.സി.സി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് ലോക്ഭവന് മുന്നിൽ ബാരിക്കേഡുവച്ച് പൊലീസ് തടഞ്ഞിരുന്നു. മറികടന്നെത്തിയ പ്രവർത്തകരെ പൊലീസ് പിടികൂടി നീക്കി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്റാവാക്യം വിളിക്കുകയും ചെയ്തു. ലോക്ഭവനിലേയ്ക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി,സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്,യു.വഹീദ, എൽ.അനിത,ജില്ലാ പ്രസിഡന്റ് ഗായത്രി.വി.നായർ എന്നിവർ നേതൃത്വം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി ആർ.ലക്ഷ്മി,മഹിളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിന്ദു ചന്ദ്രൻ,ഷാമില ബീഗം,സെക്രട്ടറിമാരായ ഷെമി ഷംനാദ്,ടിസി പ്രിയ,കെ.സിന്ധു,ജില്ലാ പ്രസിഡന്റുമാരായ ഫെബ സുദർശൻ,ജിനി തോമസ്,ബെറ്റി ടോജോ,ബബിത ജയൻ,മിനി ചന്ദ്രൻ,മിനി സാബു,സിന്ധു രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |