മഹിളാ കോൺഗ്രസിന്റെ ലോക്‌ഭവൻ മാർച്ച് ; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക,പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥികളോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.