
തിരുവല്ല: എസ്.എസ്.കെയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് സ്പോർട്സ് ജില്ലാതല പരിശീലനത്തിൽ പങ്കെടുത്തവർക്ക് കുറ്റപ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷന്റെ 'കൈത്താങ്ങ് പദ്ധതിയിലൂടെ 20,000 രൂപയുടെ ഭക്ഷ്യക്കിറ്റുകൾ നൽകി. എസ്.എസ്.കെ ജില്ലാ ഓഫീസിൽ ബി.പി.ഒ ഹരീന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഏ.വി.ജോർജ്, ട്രഷറാർ പി.ഐ.ഇട്ടിച്ചെറിയ, വൈസ് പ്രസിഡന്റ് ജോസഫ് ജേക്കബ്, ജോയിന്റ് സെക്രട്ടറി ഷീബ കോശി, ഷീല ജയിംസ്, ജോജീന ജോസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |