
ചെങ്ങന്നൂർ : കാരയ്ക്കാട് കസവിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു.
പ്രസിഡന്റ് കൃഷ്ണകുമാർ കാരയ്ക്കാട് അദ്ധ്യക്ഷതവഹിച്ചു. എഴുത്തുകാരൻ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീരാജ്.കെ ആമുഖപ്രഭാഷണം നടത്തി. ബിന്ദു ആർ.തമ്പി, രജനി ടി.നായർ എന്നിവർ പ്രഭാഷണം നടത്തി. പുരസ്കാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു.ടി സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ഷജീവ് കെ.നാരായണൻ, ട്രഷറർ ടി.ഡി.ശശിധരൻ നായർ, വനിതാവേദി പ്രസിഡന്റ് സുമാ ഹരികുമാർ, സെക്രട്ടറി ഷീല ജയൻ എന്നിവർ സംസാരിച്ചു. വയലാർ രാമവർമ്മയുടെ കവിതകളും ഗാനങ്ങളും ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |