
റാന്നി: വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ ഡിസ്ട്രിക്ടിന്റെ കലോത്സവം പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം കലാവാസനകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും പ്രസ്ഥാനം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് ഗവർണർ ഡോ.അന്നമ്മ അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.രാജേഷ്, സ്മിജു ജേക്കബ്, ജോസ് കരിമരത്തിനാൽ, സുമാ മനോജ്, ഡോ.കെ.ഷൈബുരാജ് എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലബ്ബുകളിൽ നിന്നായി മുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. കലാമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |