ഏഴംകുളം : വി.ബി.ജി റാംജി പദ്ധതി പ്രകാരം മേറ്റിനെ നിയമിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് ഏഴംകുളം പഞ്ചായത്തോഫീസിന് മുൻപിൽ ഇളങ്ങമംഗലം സ്വദേശിനിയായ ബിന്ദു ഒറ്റയാൾ പ്രതിഷേധം നടത്തി. പഞ്ചായത്തിലെ 11-ാം വാർഡായ ഇളങ്ങമംഗലത്ത് മേറ്റ് നിയമനത്തിലാണ് മാനദണ്ഡം ലംഘിച്ചതതെന്ന് ആരോപണം. നിലവിൽ നിയമിക്കപ്പെട്ട മേറ്റ് മാനദണ്ഡ പ്രകാരമുള്ള തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചയാളല്ലെന്നാണ് ആരോപിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ ബിന്ദു സമരം നടത്തിയത്. നിലവിലെ മേറ്റ് നിയമനം താത്കാലികമാണെന്നും പകരം ആളെ ലഭിക്കാത്തതിനാലാണ് നിയമിക്കപ്പെട്ടയാൾ തുടരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഇ.എ ലത്തീഫ് പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |