
പത്തനംതിട്ട : സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര നടത്താൻ വിജ്ഞാന ദർശിനി പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിജ്ഞാനദർശിനി സർവീസ് തുടങ്ങി.
വിവിധ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ജില്ലാ കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടണം.
കുറഞ്ഞ ചെലവിൽ
സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് നാടിനെ കുറിച്ചുള്ള അറിവ് പകരുക. കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര നടത്താനും സാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകും പദ്ധതി കൂടുതൽ പ്രയോജനകരമാകുക.
ജില്ലയിലെ വിജ്ഞാന ദർശിനി
യാത്രാ സ്പോട്ടുകൾ
1.മിൽമപ്ലാന്റ്
2.ആനക്കൂട്
3.അടവി
4.മൂലൂർ സ്മാരകം
5.മണ്ണടി
6.കടമ്മനിട്ട പടയണി ഗ്രാമം
7.കല്ലുങ്കൽ കരിമ്പു ഗവേഷണകേന്ദ്രം
8.കവിയൂർ ഗുഹാ ക്ഷേത്രം
9.ആറന്മുള കണ്ണാടി നിർമ്മാണം
10. പാമല ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
വിവരങ്ങൾക്ക് :
തിരുവനന്തപുരം നോർത്ത് : 9188619378, തിരുവനന്തപുരം സൗത്ത് : 9188938522, കൊല്ലം : 9188938523, പത്തനംതിട്ട : 9188938524, ആലപ്പുഴ : 9188938525, കോട്ടയം : 9188938526, ഇടുക്കി : 9188938527, എറണാകുളം 9188938528, തൃശൂർ : 9188938529 9188938530, മലപ്പുറം : 9188938531, കോഴിക്കോട് : 9188938532, വയനാട് : 9188938533, കണ്ണൂർ, കാസർകോട് : 9188938534.
കുറഞ്ഞ ചെലവിൽ കൂടുതൽ ഇടങ്ങളിലേക്ക് യാത്ര എന്നതാണ് ലക്ഷ്യം.
ഓരോ ഡിപ്പോകളിൽ നിന്നും കിലോ മീറ്ററുകൾ അനുസരിച്ച് വ്യത്യസ്ത നിരക്കുകളാകും ഉണ്ടാകുക.
വിജ്ഞാന ദർശിനി കോർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |