
പത്തനംതിട്ട : ബി.ജെ.പി ജില്ലാ നേതൃയോഗം ജില്ലാ ഇൻചാർജ് അഡ്വ.ബി.രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷതവഹിച്ചു. ദേശീയ സമിതിയംഗം വിക്ടർ ടി തോമസ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.പന്തളം പ്രതാപൻ, അശോകൻ കുളനട, ജില്ലാ ജനറൽ സെക്രട്ടറിമാരായ അയിരൂർ പ്രദീപ്, അഡ്വ.കെ.ബിനുമോൻ, വിജയകുമാർ മണിപ്പുഴ എന്നിവർ സംസാരിച്ചു. കാവാരിക്കുളം കണ്ഠൻ കുമാരൻ ജയന്തി സമ്മേളനം 25ന് വൈകിട്ട് 3ന് പെരുമ്പട്ടിയിൽ നടത്താൻ തീരുമാനിച്ചു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |