
പത്തനംതിട്ട: വി.ഡി.സതീശൻ സർക്കാരിന്റെ നയങ്ങൾക്കെതിരെയും എൽ.ഡി.എഫ്, യു.ഡി.എഫ് അരാജകത്വത്തിനെതിരെയും ബി.ജെ.പി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ഉല്ലാസ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ബിനുമോൻ, പ്രദീപ് അയിരൂർ, വിജയകുമാർ മണിപ്പുഴ, അജിത് പുല്ലാട്, ബിന്ദു പ്രകാശ്, ബിന്ദു പ്രസാദ്, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്താ, നിതിൻ ശിവ, അഡ്വ.സുജ, അനോജ് കുമാർ,വിജയകുമാർ മൈലപ്ര, വിനോദ് തിരുമൂലപുരം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |