കലഞ്ഞൂർ : ഗ്രാമപഞ്ചായത്തിന്റെയും കൂടൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനാചരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് ദിനാചരണം ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ സ്വാഗതം ആശംസിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് മുതിർന്ന രണ്ടു പൗരൻമാരെ ആദരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഹരീഷ്.എം ഡോക്ടർ സുമയ്യ എന്നിവർ വയോജന ദിന സന്ദേശം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു യോഗത്തിന് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |