SignIn
Kerala Kaumudi Online
Wednesday, 21 October 2026 5.02 AM IST

ഗ്യാനേഷ് കുമാർ ക്രിമിനലായ തിരഞ്ഞെടുപ്പു കമ്മിഷണർ : കെ.സി വേണുഗോപാൽ

kcv
എ ഐ സി സി സംഘടന സെക്രട്ടറി കെ സി വേണുഗോപാൽ അടൂർ തുവയൂർ തെക്ക് ബോധിഗ്രാമിൽ നടന്ന രാജീവ്‌ ഗാന്ധി പഞ്ചായത്ത്‌ രാജ് സംഘട്ടൻ സർവ്വോദയ സങ്കല്പ് ശിവിറിൽ സംസാരിക്കുന്നു

അടൂർ : ഗ്യാനേഷ് കുമാർ ഇന്ത്യ കണ്ട ഏറ്റവും ക്രിമിനലായ തിരഞ്ഞെടുപ്പു കമ്മിഷണറാണ് ഗ്യാനേഷ് കുമാറെന്ന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. അടൂർ തുവയൂർ തെക്ക് ബോധിഗ്രാമിൽ നടന്ന രാജീവ്‌ ഗാന്ധി പഞ്ചായത്ത്‌ രാജ് സംഘട്ടൻ സർവോദയ സങ്കല്പ് ശിവിറിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. 2024ലെ ലോക്സഭ ഇലക്ഷനിൽ മോദി പരാജയപ്പെട്ടതാണ്. നിയമവിരുദ്ധ സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഇത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ കാലമാണ്. ഗ്യാനേഷ് കുമാർ ക്രിമിനലാണെന്ന് രാഹുൽ ഗാന്ധി രണ്ടു കൊല്ലമായി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഹരിയാന ഇലക്ഷനിലും മഹാരാഷ്ട്ര ഇലക്ഷനിലും കോൺഗ്രസ്‌ തോറ്റതല്ല തോൽപ്പിച്ചതാണ്. കണക്കടക്കം കോൺഗ്രസ് കാണിച്ചു കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാം എന്ന അവസ്ഥ വന്നാൽ പിന്നെ ജനാധിപത്യത്തിന് എന്താണ് അർത്ഥമെന്നും അദ്ദേഹം ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY