തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്. ദിനാചരണത്തോടനുബന്ധിച്ച് അങ്കണവാടി കുരുന്നുകളുടെ കലാപരിപാടികൾ ഉൾപ്പെടുത്തി നിറവ് അങ്കണവാടി കലോത്സവവും ഐ.സി.ഡി.എസ്. ദിനാചരണവും സംഘടിപ്പിച്ചു. വയോജനങ്ങൾക്കായി പാചക മത്സരവും ഇതോടനുബന്ധിച്ച് നടന്നു. മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 11ന് നടന്ന ചടങ്ങ് നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.നടനും കാസ്റ്റിംഗ് -ക്രിയേറ്റീവ് ഡയറക്ടറുമായ പ്രശാന്ത് അലക്‌സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. സുജിത എസ്, ബാബു കല്ലിങ്കൽ, മിനി സജി, റിൻസൺ തോമസ്, ശശികല ശ്രീകുമാർ, ജോജി തോമസ്, അനീഷ് കുമാർ കെ.എസ്, വിജി വി നായർ, ആശാ മോഹൻ , ശ്രീലേ എസ്, മായാദേവി കേ, വൈശാഖ.പി , സിന്ധു ജിങ്ക ചാക്കോ , പ്രസ്സന്നകുമാരി കെ എൻ ,വനിതാശിശു വികസന വകുപ്പ് ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും അരങ്ങേറി. അങ്കണവാടി കുരുന്നുകളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗാത്മകതയ്ക്ക് വേദിയൊരുക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.വനിതാശിശു വികസന വകുപ്പ് ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, രക്ഷിതാക്കൾ, വയോജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |