SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

കെ.എസ്.ആ‌‌ർ.ടി.സിക്ക് റെക്കാഡ് വരുമാനം

bus

പത്തനംതിട്ട : കഴിഞ്ഞ തിങ്കളാഴ്ച ജി​ല്ലയി​ൽ കെ.എസ്.ആർ.ടി.സി നേടി​യത് റെക്കാഡ് വരുമാനം. ജി​ല്ലയി​ലെ ഡി​പ്പോകളി​ൽ നി​ന്നായി​ 53.55 ലക്ഷം രൂപ. ഓണാവധി കഴിഞ്ഞ് മടങ്ങിയവരും തിരികെയെത്തിയവരേയും കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. അന്തർ സംസ്ഥാന യാത്രകൾക്കടക്കം കൂടുതൽ സർവീസ് നടത്തിയതാണ് വരുമാനം വർദ്ധിക്കാൻ കാരണം. പ്രി​യദർശിനി സർവീസുകൾ കാരണം ഇത്തവണ നിരവധി സ്ത്രീകളടങ്ങിയ കുടുംബങ്ങൾ ഓ‌ർഡിനറി ബസുകളിലും യാത്ര ചെയ്തിരുന്നു. സ്വകാര്യ ബസുകളേക്കാൾ പ്രി​യദർശിനിയെ ആശ്രയിച്ച് യാത്ര ചെയ്തതിനാൽ പുരുഷ യാത്രക്കാരും വർദ്ധിച്ചു. മുൻ വർഷങ്ങളേക്കാൾ അധിക വരുമാനമാണ് ഓണത്തിന് നേടിയതെന്ന് അധികൃതർ പറയുന്നു.

ആകെ വരുമാനം : 53.55 ലക്ഷം രൂപ

ജില്ലയിലെ ഡിപ്പോകളിൽ നിന്നുള്ള വരുമാനം (ലക്ഷം)

പത്തനംതിട്ട : 15.9

റാന്നി : 3.7

കോന്നി : 2.1

പന്തളം : 3.1

അടൂർ : 12.9

മല്ലപ്പള്ളി : 6.1

തിരുവല്ല : 9.5

ശബരിമല സർവീസിൽ നിന്ന് 18 ലക്ഷം

പമ്പാ സർവീസിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് 18 ലക്ഷം. ഓണം പൂജകൾക്കായി ശബരിമല നട തുറന്നതോടെ പമ്പ സർവീസിൽ നിന്ന് മാത്രമാണ് കെ.എസ്.ആർ.ടി.സിക്ക് ഇത്രയും വരുമാനം ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL