
പത്തനംതിട്ട : റവന്യൂ വകുപ്പിന്റെ ജില്ലയിലെ പ്രവർത്തനങ്ങളുടെ അവലോകന യോഗം നാളെ മന്ത്രി എ.പി.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരും. രാവിലെ 10ന് കളക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ, എ.ഡി.എം, സബ് കളക്ടർ, ആർ.ഡി.ഒ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ല സർവെ സൂപ്രണ്ട്, തഹസിൽദാർമാർ, ജൂനിയർ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുക്കും. പട്ടയ വിതരണത്തിന്റെ തത്സ്ഥിതി, കൈയേറ്റം ഒഴിപ്പിക്കൽ, ഡിജിറ്റൽ റീ സർവേ പ്രവർത്തനങ്ങൾ, ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി, സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം എന്നിവ അവലോകനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |