
പുല്ലാട് : കെ.പി.എം.എസ് കാഞ്ഞിരപ്പാറ ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തിയും അവിട്ടാഘോഷവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ബി.സുരേഷ് ജന്മദിന സന്ദേശം നൽകി. അമൃതധാര ഗോശാല ഡയറക്ടർ അജയൻ വല്യുഴത്തിൽ,ടി ഇ സി ബി മാനേജർ കെ.ജി.രാജേന്ദ്രൻ നായർ, പഞ്ചായത്ത് അംഗം ഗൗരി രാജേഷ്, യൂണിയൻ സെക്രട്ടറി സോമുസോമൻ, പ്രസിഡന്റ് സേതുനാഥ്.എസ്, ട്രഷറർ എസ്.രാജമ്മ, ശാഖാസെക്രട്ടറി എസ്.ശ്യാംകുമാർ, ഹിമ ഹരി, റെനി വി.കെ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |