SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.06 PM IST

അയൽവാസിയെ കുത്തിയ യുവാവ് പിടിയിൽ

abishek-rajen
അഭിഷേക് രാജൻ

പന്തളം : അയൽവാസിയായ വൃദ്ധനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ കാവിന്റെ വടക്കേതിൽ വീട്ടിൽ അഭിഷേക് രാജനെ (35) ആണ് പന്തളം പൊലീസ് അറസ്റ്റുചെയ്തത്. പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിലെ വീടിന് മുന്നിൽ റോഡ് അരികിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന ഭാർഗവൻപിള്ളയ്ക്ക് (62) ആണ് കത്തികൊണ്ടുള്ള കുത്തിൽ ഗുരുതരപരിക്കേറ്റത്. സംഭവത്തിനുശേഷം ഒളി​വിൽ പോയ രാജനെ പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ എബിൻ പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്.ബൈജു, എസ്.അൻവർഷാ എന്നിവരടങ്ങിയ സംഘം പിടികൂടി. ഒരു വർഷം മുൻപ് പ്രതിയുടെ അച്ഛൻ റോഡിലേക്ക് ഗോമൂത്രം ഒഴുക്കി വിട്ടതിന് ഭാർഗവൻ പിള്ള ഉൾപ്പെടുന്ന നാട്ടുകാരിൽ ചിലർ ആരോഗ്യവകുപ്പിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തി​ന് കാരണമായത്. ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL